അനുബന്ധ വാര്‍ത്തകള്‍
- മംമ്തയെ പ്രൊപ്പോസ് ചെയ്ത് ആസിഫ് അലി; കടുത്ത പ്രണയമായിരുന്നെന്ന് താരം
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹന്‍ദാസിന്റെ പ്രായം അറിയുമോ?
- മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസായ ദിവസം ഇബ്രാഹിം പോയി, ഒരു മഹാരോഗത്തിന് ചികിത്സയിലായിരുന്നു, ആ അറബ് മനുഷ്യനെ ഓര്‍ത്ത് ലാല്‍ ജോസ്
- ലാല്‍ജോസിന്റെ 'മ്യാവു' റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക്
- ലാല്‍ ജോസിന്റെ 'മ്യാവൂ' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
വലിയ പ്രതീക്ഷകളോടെ ബാല്യകാല സുഹൃത്തിനെ കല്യാണം കഴിച്ച് മംമ്ത; ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചനം, ഡിവോഴ്‌സ് താരത്തെ മാനസികമായി തളര്‍ത്തി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ബാല്യകാല സുഹൃത്ത് പ്രജിത്ത് പത്മനാഭനെയാണ് മംമ്ത കല്യാണം കഴിച്ചത്. 11-11-11 എന്ന ദിവസം ആഘോഷമായി എന്‍ഗേജ്‌മെന്റ് നടന്നു. അതിനുശേഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വളരെ സന്തോഷത്തോടെയാണ് മംമ്ത കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ജീവിതകാലം മുഴുവന്‍ പ്രജിത്ത് തനിക്ക് താങ്ങും തണലും ആയിരിക്കുമെന്ന് മംമ്ത കരുതി. എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല.
വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരെയും അകറ്റിയത്. വിവാഹത്തിനു മുന്‍പുള്ള തരത്തിലായിരുന്നില്ല ആ ബന്ധം മുന്നോട്ടുപോയത്. ഇരുവരുടെയും ഈഗോ പ്രശ്‌നങ്ങളും ബന്ധം തകരാന്‍ കാരണമായി. ഒടുവില്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു.
12-12-12 എന്ന ദിവസമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. അതിനു മുന്‍പ് തന്നെ ഇരുവരും അകന്നു താമസിക്കാന്‍ തുടങ്ങി. തങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്ന് മംമ്ത അക്കാലത്ത് പറഞ്ഞിരുന്നു.