Rijisha M.|
Last Modified ചൊവ്വ, 27 നവംബര്‍ 2018 (11:13 IST)
റാം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പേരന്‍പിന് ഐഎഫ്‌എഫ്‌ഐ വേദിയില്‍ പതിവുകള്‍ തെറ്റിച്ച് രണ്ടാം പ്രദര്‍ശനം നടക്കും. സാധാരണയായി രാത്രി 10.45ന് ശേഷം പ്രദര്‍ശനങ്ങള്‍ നടക്കാറില്ലെങ്കില്‍ അര്‍ധരാത്രി കഴിഞ്ഞാണ് പേരന്‍പിന്റെ രണ്ടാം പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
കലാ അക്കാദമിയിലെ കൂടുതല്‍ കപ്പാസിറ്റിയുള്ള തിയേറ്ററില്‍ ഫെസ്റ്റിവലിന്റെ അവസാനദിനം പുലര്‍ച്ചെയാണ് പ്രദര്‍ശനം നടക്കുക. അര്‍ധരാത്രി പിന്നിട്ട് 12.30ന് പ്രദര്‍ശനം തുടങ്ങുകയും മൂന്ന് മണിയോടെ അവസാനിക്കുകയും ചെയ്യും.
ആദ്യ ദിവസത്തെ പ്രദർശനത്തിന് ശേഷം സംവിധായകൻ റാമിനും മറ്റുള്ളവർക്കും നിറഞ്ഞ അനുമോദനവും അഭിനന്ദന പ്രവാഹവും ആയിരുന്നു. ചിത്രത്തിന് ലഭിച്ച വന്‍ സ്വീകാര്യതയും പലര്‍ക്കും ടിക്കറ്റ് ലഭിക്കാതിരുന്നതും കണക്കിലെടുത്തായിരുന്നു ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്.
ഗോവന്‍ മേളയുടെ പ്രധാന വേദിയായ ഐനോക്‌സ് സ്‌ക്രീന്‍ രണ്ടിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം. ഷെഡ്യൂള്‍ പുറത്തെത്തിയപ്പോഴേ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയ പ്രദര്‍ശനത്തിന് അഞ്ച് ശതമാനം കസേരകള്‍ മാത്രമാണ് റഷ്‌ലൈനില്‍ ഉണ്ടായിരുന്നത്.
റാം, മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച സാധന, നിര്‍മ്മാതാവ് പി എല്‍ തേനപ്പന്‍ എന്നിവരടക്കം അണിയറപ്രവര്‍ത്തകര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.