ദുൽഖറിനും ഫഹദിനും കാര്യങ്ങൾ കുറച്ച് കൂടി ഈസി, എനിക്ക് അങ്ങനെയല്ല: നിവിൻ പോളി

ദുൽഖറിനോടും ഫഹദിനോടും മത്സരിക്കാൻ ഇല്ല: നിവിൻ പോളി

അപർണ| Last Updated: തിങ്കള്‍, 26 നവം‌ബര്‍ 2018 (14:27 IST)
മലയാളത്തിലെ യുവതാരങ്ങളാണ് ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർ. മൂവരും ഒരുമിച്ചഭിനയിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. തന്റെ സഹതാരങ്ങളായ ഫഹദ് ഫാസിലിനോടും ദുല്‍ഖര്‍ സല്‍മാനോടും യാതൊരു തരത്തിലുമുള്ള മത്സരവുമില്ലെന്ന് തുറന്നു പറയുകയാണ് നിവിന്‍ പോളി.

കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബില്‍ ഇടംപിടിച്ചതിന്റെ ആവേശത്തിലാണ് നിവിന്‍ പോളി. ‘അവരുമായി ഒരു മത്സരവുമില്ല. സിനിമാപശ്ചാത്തലം ഇല്ലാത്തൊരു നടന് മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരല്‍പ്പം കൂടുതല്‍ കഷ്ടപ്പാടുണ്ട്. സിനിമയുമായി അവർക്ക് നേരത്തേ തന്നെ ബന്ധമുണ്ട്. അതുകൊണ്ട് അവര്‍ക്കൊക്കെ ധാരാളം പരിചയങ്ങളും ഉണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്’ നിവിന്‍ പറഞ്ഞു. ഐഎഎന്‍എസുമായുള്ള അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മിഖായേലാണ് അടുത്തതായി നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :