അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി വീഡിയോ കോൾ ചെയ്തു; ലാലേട്ടന്റെ കോള്‍ കണ്ടില്ല, പിന്നീട് തിരിച്ചുവിളിച്ചു !
- ഇന്നത്തെ കമൽഹാസനിലേക്കെത്തുന്നതിൽ മലയാള സിനിമയ്ക്ക് വലിയ പങ്കുണ്ട്, വിജയ് സേതുപതിയുമായി മനസ്സ് തുറന്ന് സൂപ്പർ താരം
- ഒരു സുപ്രഭാതത്തിൽ ഞാൻ മുരളിക്ക് ശത്രുവായി, കാരണം പറയാതെ അദ്ദേഹം യാത്രയായി; ഇമോഷണലായി മമ്മൂട്ടി
- 'വയനാടിന്റെ സൗന്ദര്യം കാട്ടിത്തരാം'; അനു സിത്താര ക്ഷണിക്കുന്നു
- മമ്മൂട്ടിക്ക് പ്രിയം 369, മോഹൻലാലിനു 2255; പണ്ട് മിമിക്രി അവതരിപ്പിക്കാൻ പൊയ്ക്കൊണ്ടിരുന്ന ബസിന്റെ നമ്പർ സ്വന്തമാക്കിയ നടൻ, 1122 ആരുടെ ഭാഗ്യനമ്പർ ആണെന്ന് അറിയാമോ?
ഇന്ന് മമ്മൂട്ടിയുടെ വിവാഹവാർഷികം, ആഘോഷമാക്കി താരങ്ങള്‍
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് നാൽപ്പത്തിയൊന്നാം വിവാഹവാർഷികം. സമൂഹത്തിന് ഏറ്റവും നല്ല മാതൃകാജോഡിയായി നില്‍ക്കുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുല്‍ഫത്തും. വീട്ടിലെ നല്ല പ്രണയജോഡികള്‍ വാപ്പയും ഉമ്മയുമാണെന്ന് പറഞ്ഞത് ദുല്‍ക്കര്‍ സല്‍മാനാണ്. ആ പ്രണയം തന്നെയാണ് വിജയകരമായ ഒരു ദാമ്പത്യത്തിന് അവര്‍ക്ക് അടിത്തറയായതും.
മമ്മൂട്ടി സിനിമയിൽ എത്തുന്നതിനു മുമ്പേ സുൽഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിൽ എത്തിയിരുന്നു. വക്കീലായി തുടങ്ങിയ മമ്മൂട്ടിയുടെ ജീവിതം സിനിമയിലേക്ക് എത്തിക്കുന്നതിൽ സുൽഫത്തിൻറെ പിന്തുണ വളരെ വലുതാണ്.
വിവാഹവാര്‍ഷികത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ എത്തുന്നത്. ജോജു ജോർജ്, അനു സിത്താര തുടങ്ങിയ താരങ്ങളും മമ്മുക്കയുടെ വിവാഹവാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ദുൽഖറിന്റെ മകൾ മറിയം അമീറയുടെ മൂന്നാം ജന്മദിനം ഇന്നലെയായിരുന്നു.