‘അമ്പടി ജിൻഞ്ചിനാക്കടി’; മാസീവ് ഹിറ്റ് ആയി ഷൈലോക്ക്, സക്‌സസ് ടീസര്‍

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (17:36 IST)
അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ഷൈലോക്ക് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. 2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി. സിനിമ വിജയകരമായി മുന്നേറവേ ചിത്രത്തിന്റെ രണ്ടാമത്തെ സക്‌സസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ നിർമാതാക്കളായ ഗുഡ്വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം 50 കോടി ക്ലബിൽ കയറിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. സംവിധായകൻ അജയ് വാസുദേവും 50 കോടി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :