സംവിധായകനാകുമോ ? ദുൽഖറിന്റെ മറുപടി ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (17:08 IST)
അഭിനേതാവ് മാത്രമല്ല ഇപ്പോൾ നിർമ്മാതാവ് കൂടിയാണ്. എന്നാൽ സംവിധായകനായി മാറാൻ താൽപര്യം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിയ്ക്കുകയാണ് താരം. സിനിമയിൽ ഇങ്ങനെയൊക്കെ അങ്ങ് മുന്നോട്ട് പോകാനാണ് താൽപര്യം എന്നായിരുന്നു താരത്തിന്റെ മറുപടി.


അന്യഭാഷകളില്‍ നിന്നുള്ള അവസരങ്ങള്‍ സ്വീകരിക്കുമ്പോള്‍ത്തന്നെ ഇവിടെ വലിയ ഗ്യാപ് അനുഭവപ്പെടാറുണ്ട്. സംവിധാനമൊക്കെയാവുമ്പോള്‍ വലിയ ഇടവേള തന്നെ വരും. ഇടയ്ക്ക് സിനിമകളൊക്കെ ചെയ്ത് ഇങ്ങനെ നില്‍ക്കാനാണ് താല്‍പര്യം. അപ്പോഴും അഭിനയമാണ് തനിയ്ക്ക് ഏറെ പ്രയാസം എന്ന് താരം പറയുന്നു.

സിനിമകളെ കുറിച്ച് മമ്മൂട്ടി അങ്ങനെ അഭിപ്രായങ്ങൾ ഒന്നും പറയാറില്ല എന്നും ദുൽഖർ പറയുന്നു. എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ വാപ്പച്ചി താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ 'തല' വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചി ഇഷ്ടമായി എന്ന് പറയാറുണ്ട്. ദുൽഖർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :