'തല’ വലുതായാലോ എന്ന് കരുതിയാകും വാപ്പച്ചി ഒന്നും പറയാറില്ല: ദുൽഖർ സൽമാൻ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (16:15 IST)
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘വരനെ ആവശ്യമുണ്ട്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. വീട്ടിൽ എല്ലാവരും ചിത്രം കണ്ടെന്നും ഉമ്മച്ചിക്ക് ഇഷ്ടമായെന്നും പറഞ്ഞ ദുൽഖർ വാപ്പച്ചി ഒരു അഭിപ്രായവും പറയാറില്ലെന്ന് തുറന്നു പറഞ്ഞു.

‘എന്റെ സിനിമകള്‍ കണ്ടാല്‍ കൊള്ളാം, നന്നായി ഇങ്ങനെയൊക്കെ പറയും. അല്ലാതെ ഒരഭിപ്രായം പറയാന്‍ അദ്ദേഹം താല്‍പര്യപ്പെടാറില്ല. ചിലപ്പോള്‍ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും. ഉമ്മച്ചിക്ക് ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു.’ ദുല്‍ഖര്‍ പറഞ്ഞു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നിവർ ശക്തമായ തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. അഭിനയിക്കുകയും ഒപ്പം ഈ കൊച്ചു ചിത്രം നിർമിക്കുകയും ചെയ്തിരിക്കുന്നത് ദുൽഖർ തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :