നയൻ‌താരയ്ക്ക് ഡേറ്റില്ല; ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറി, അഡ്വാൻസ് തുക തിരിച്ച് നൽകി

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (11:37 IST)
മമ്മൂട്ടി - നയൻ‌താര ജോഡി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. നയൻസ് മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചതും മമ്മൂട്ടിക്കൊപ്പമാണ്. പുതിയനിയമമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. നയൻസിനൊപ്പം ഒരു ചിത്രത്തിനു മമ്മൂട്ടി കഴിഞ്ഞ വർഷം ഡേറ്റ് നൽകിയിരുന്നു. എന്നാൽ, സമയത്ത് ഷൂട്ടിംഗ് ആരംഭിക്കാത്തതിനെ തുടർന്ന് മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറി.

സമയത്ത് ഷൂട്ടിംഗ് തുടങ്ങാത്തതിനാലും ഇരുവരുടെയും ഡേറ്റുകള്‍ മാറിയതിനാലുമാണ് താരം ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചുനല്‍കി. ഇരുവരുടെയും ആരാധകരെ ഇത് നിരാശയിലാക്കിയിരിക്കുകയാണ്. ഇരുവരുടെയും കെമിസ്ട്രി ഗംഭീരമാണെന്നും അഭിപ്രായമുണ്ടായിരുന്നു. ഈ വിജയ ജോഡികൾ ഇനി ഒന്നിക്കില്ലേ എന്നാണ് ഇപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്.

വണ്‍ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ലുക്ക് കൊണ്ടും നോട്ടം കൊണ്ടു കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :