ബ്രേക്കിംഗ് ! മമ്മൂട്ടിയും ഹരിഹരനും വീണ്ടും - ചിത്രം ‘കുഞ്ചന്‍ നമ്പ്യാര്‍‘ !

വൈഷ്‌ണവി മാത്തൂര്‍| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2019 (16:45 IST)
വടക്കന്‍ വീരഗാഥയുടെയും പഴശ്ശിരാജയുടെയും സ്രഷ്ടാവ് ഹരിഹരന്‍ വീണ്ടും മമ്മൂട്ടിയുമായി ഒത്തുചേരുന്നു. ഇത്തവണ വടക്കന്‍പാട്ടല്ല ഹരിഹരന്‍ പിടിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ സവിശേഷതകളുള്ള പ്രൊജക്ടുമായാണ് മാസ്റ്റര്‍ ഡയറക്ടറുടെ വരവ്.

‘കുഞ്ചന്‍ നമ്പ്യാര്‍’ ആണ് മമ്മൂട്ടിയും ഹരിഹരനും ഒരുമിക്കുന്ന പുതിയ സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍. ഹാസ്യത്തിലൂടെ മഹാകാവ്യങ്ങള്‍ രചിച്ച കുഞ്ചന്‍ നമ്പ്യാരുടെ നൊമ്പരമുണര്‍ത്തുന്ന ജീവിതത്തിലേക്കാണ് ഹരിഹരന്‍ ക്യാമറ തിരിക്കുന്നത്. നമ്പ്യാരുടെ 35 മുതല്‍ 65 വയസ് വരെയുള്ള ജീവിതം സ്ക്രീനിലെത്തും.

കുഞ്ചന്‍ നമ്പ്യാരായി മമ്മൂട്ടി മിന്നിത്തിളങ്ങുമെന്ന് ഉറപ്പാണ്. പ്രശസ്ത കവിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറാണ് കുഞ്ചന്‍ നമ്പ്യാര്‍ക്ക് തിരക്കഥ എഴുതുന്നത്. അതേസമയം ഹരിഹരന്‍ ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണത്രേ.

ഭരതന്‍, ലോഹിതദാസ് തുടങ്ങിയ പ്രതിഭകള്‍ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് കഴിയാതെ പോയ ആ സ്വപ്നമാണ് ഹരിഹരന്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :