സുജിത് ഷെബി|
Last Modified ശനി, 26 ഒക്‌ടോബര്‍ 2019 (17:23 IST)
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡചിത്രം മാമാങ്കം നവംബർ 21ന് പ്രദർശനത്തിനെത്തുകയാണ്. വിജയ് ചിത്രമായ ബിഗിലിനെ കടത്തിവെട്ടുന്ന റിലീസായിരിക്കും
എം പത്മകുമാർ സംവിധാനം ചെയ്ത ഈ ഇതിഹാസ സിനിമയ്ക്ക് ഉണ്ടാവുക. കേരളത്തിൽ മാത്രം 450 സ്‌ക്രീനുകളിൽ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് സൂചന.
റിയലിസ്റ്റിക് അപ്രോച്ച് ഉള്ള ഒരു പിരീഡ് ഇമോഷണൽ ഡ്രാമയായിരിക്കും മാമാങ്കം. കൂറ്റൻ സെറ്റുകളും തകർപ്പൻ ആക്ഷൻ സീക്വൻസുകളുമുള്ള മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എൺപത് ശതമാനത്തോളം യാഥാർത്‌ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മാമാങ്കം ഒരുങ്ങുന്നത്. ശങ്കർ രാമകൃഷ്ണനാണ് രചന. തിരുനാവായയിൽ 12 വർഷം കൂടുമ്പോൾ നടന്നുവന്നിരുന്ന മാമാങ്കമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി ഒരു ചാവേർ ആയാണ് ചിത്രത്തിൽ വേഷമിടുന്നത്.
കണ്ണൂർ, കൊച്ചി, ഒറ്റപ്പാലം, ആതിരപ്പള്ളി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരിച്ച മാമാങ്കത്തിനായി പതിനെട്ടേക്കറിലധികം സ്ഥലത്തായി പണിതുയർത്തിയ സെറ്റ് ഏറെ പ്രശസ്തമായി. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.