ചരിത്ര കഥാപാത്രങ്ങള്‍ ചെയ്യാന്‍ മമ്മൂട്ടിയോളം മികച്ചയാള്‍ മലയാളത്തിലില്ല; സുരേഷ് ഗോപി പറയുന്നു

ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയേളം മികച്ച ഒരാളില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (14:32 IST)
ഏതുകഥാപാത്രമായാലും അതിനെ പൂര്‍ണതയിലെത്തിക്കാന്‍ എന്തും ചെയ്യുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോഴിതാ ചരിത്ര കഥാപാത്രങ്ങളില്‍ മമ്മൂട്ടിയുടെ മികവിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഒരഭിമുഖത്തിലാണ് സുരേഷ് ഗോപി മെഗാസ്റ്റാറിനെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ചരിത്ര, ഇതിഹാസ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയേളം മികച്ച ഒരാളില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും മമ്മൂട്ടി തനിക്ക് ജേഷ്ഠ സഹോദരനെ പ്പോലെയാണെന്നും ,തനിക്ക് പ്രയാസമുണ്ടായ പലസന്ദര്‍ഭങ്ങളിലും അദ്ദേഹം ഒപ്പം നിന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി ചരിത്രനായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിനൊരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :