മാര്‍ച്ചില്‍ പുതിയ സിനിമ ! മമ്മൂട്ടിക്കൊപ്പം ജയറാമും ?

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഫെബ്രുവരി 2023 (15:12 IST)
മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മാര്‍ച്ച് അവസാനം ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ബാംഗ്ലൂരും ആണ് പ്രധാന ലൊക്കേഷനുകള്‍.

മമ്മൂട്ടിക്കൊപ്പം പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്ന കേള്‍ക്കുന്നത്. സ്‌റ്റൈലിഷായി ഒരുക്കുന്ന ത്രില്ലര്‍ തന്നെയാണ് സിനിമയെന്ന് ജിനു എബ്രഹാം പറഞ്ഞു.'റോഷാക്ക്' ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ഒരഭിമുഖ്യത്തിനിടെ പറഞ്ഞു.

നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :