എമ്പുരാനില്‍ മമ്മൂട്ടി ഗെസ്റ്റ് അപ്പിയറന്‍സ് ? കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഫെബ്രുവരി 2023 (15:11 IST)
'എല്‍ 2: എമ്പുരാന്‍' ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം നേരത്തെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മമ്മൂട്ടിയും ഉണ്ടാകുമോ എന്നൊരു രസകരമായ ചോദ്യം ഉയരുകയാണ്. ലൂസിഫറില്‍ മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായി അഭിനയിച്ച ബൈജു സന്തോഷ്.

എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈജു സന്തോഷ്.

'ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ മമ്മൂക്ക ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ'- ബൈജു പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :