ചോരയില്‍ കുളിച്ച് മെഗാസ്റ്റാര്‍, നിര്‍ത്താതെ വയലന്‍സ്; മമ്മൂട്ടി ചിത്രത്തിനു 'എ' സര്‍ട്ടിഫിക്കറ്റ് !

രേണുക വേണു| Last Modified വ്യാഴം, 30 ജൂണ്‍ 2022 (13:42 IST)

കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് സെപ്റ്റംബര്‍ ആറിന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായാണ് ചിത്രം തിയറ്ററുകളിലെത്തുക. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍.

ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ സിനിമയുടെ 70 ശതമാനം രംഗങ്ങളുടേയും ഷൂട്ടിങ് പൂര്‍ത്തിയായി. അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത് ദുബായിലാണ്. മമ്മൂട്ടിയും സംഘവും ഇപ്പോള്‍ ദുബായിലാണ് ഉള്ളത്.

കമല്‍ഹാസന്‍ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോര്‍ വയലന്‍സ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ (അഡല്‍ട്ട് ഓണ്‍ലി) സെര്‍ട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായുള്ള വയലന്‍സ് രംഗങ്ങള്‍ സിനിമയിലുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സൈക്കോപാത്തിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :