5 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്; അര്‍ജുന്‍ ദാസിന്റെ ആദ്യ ഹിന്ദി ചിത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (17:19 IST)

'അങ്കമാലി ഡയറീസ്' റിലീസായി അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു.2017-ലെ വലിയ വിജയമായി മാറിയ മലയാള ചിത്രം ഹിന്ദിയിലേക്ക്.റീമേക്കില്‍ അര്‍ജുന്‍ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്.

'അങ്കമാലി ഡയറീസ്' ഹിന്ദി റീമേക്ക് ഗോവയുടെ ഗ്രാമീണ മേഖലയിലാണ് ചിത്രീകരിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് അണിയറ പ്രവര്‍ത്തകര്‍.
കൈതി എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ ദാസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.അര്‍ജുന്‍ ദാസിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. വിജയ് നായകനായി എത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :