മമ്മൂട്ടിയുടെ വൈറ്റ് വൻ പരാജയം, ബോക്സ് ഓഫീസ് കളക്ഷൻ കേട്ടാൽ ഞെട്ടും!

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് മമ്മൂട്ടിയുടെ കസബ

aparna shaji| Last Updated: തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:08 IST)
വൻ പ്രതീക്ഷയോടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു വൈറ്റ്. ഉഅദയ് ആനന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു മമ്മൂട്ടി പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനാൽ ആരാധകർ ഏറെ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ സ്റ്റൈലിഷ് ലുക്കല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തിലില്ല എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

വൈറ്റിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മോശം കലക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് വൈറ്റ്. കേരളത്തില്‍ നിന്ന് മാത്രം വൈറ്റ് നേടിയത് വെറും 29 ലക്ഷം രൂപയാണ്. ആദ്യ ദിവസം 18 ലക്ഷം ബോക്സ് ഓഫീസിൽ നേടിയ അച്ചാ ദിൻ ആണ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം കളക്ഷൻ സിനിമ.

വിവാദങ്ങളിൽ കുടുങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. നിഥിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ പിറന്ന കസബ. ആരാധകരെ ആവേശത്തിലാഴ്ത്തിയ കസബയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും മികച്ച കളക്ഷൻ നേടിയിരുന്നു. ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ട് പോയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :