സാൻഡ് ആർട്ടിൽ വിരിഞ്ഞ ഒപ്പം ട്രെയിലർ, ഇത് മണലിൽ ജന്മം കൊണ്ട ട്രെയിലർ - ഒരു അത്ഭുത വീഡിയോ

വ്യത്യസ്തമീ ഒപ്പം ട്രെയിലർ

aparna shaji| Last Updated: തിങ്കള്‍, 1 ഓഗസ്റ്റ് 2016 (10:25 IST)
- കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒപ്പത്തിന്റെ വ്യത്യസ്തമായൊരു ട്രെയിലർ പുറത്തിറങ്ങി. മണലിൽ ജന്മം കൊണ്ട ട്രെയിലർ എന്ന തലക്കെട്ടോടെ ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഒരുക്കിയിരിക്കുന്നവർക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

ഒപ്പം ഓണത്തിന് റിലീസ് ചെയ്യും. ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നവാഗതനായ ഗോവിന്ദ് വിജയിന്റെതാണ് കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രത്തിൽ വിമലരാമനാണ് നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :