നാദിര്‍ഷയുടെ മേരാനാം ഷാജിയില്‍ മമ്മൂട്ടിയും?!

BIJU| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (17:55 IST)
നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘മേരാനാം ഷാജി’ എന്നാണ് പേര്. ബിജുമേനോന്‍ നായകനാകുന്ന സിനിമ ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്നറാണ്.

മേരാനാം ഷാജിയില്‍ ബിജുമേനോനോടൊപ്പം ആസിഫ് അലിയും ബൈജുവും നായക തുല്യ കഥാപാത്രങ്ങളായി എത്തും. മൂന്നുപേരുടെയും കഥാപാത്രങ്ങള്‍ക്ക് ഷാജി എന്നാണ് പേര്. നിഖില വിമല്‍ നായികയാകുന്ന സിനിമയില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന മേരാനാം ഷാജിയുടെ ഷൂട്ടിംഗ് നവംബര്‍ 16ന് ആരംഭിക്കും.

മെഗാസ്റ്റാര്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് ചില സൂചനകള്‍ ലഭിക്കുന്നു. കഥയില്‍ നിര്‍ണായകമാകുന്നൊരു കഥാപാത്രമായി മമ്മൂട്ടിയെ പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :