കെ ആര് അനൂപ്|
Last Modified ശനി, 12 ഓഗസ്റ്റ് 2023 (10:20 IST)
ജയിലര്‍ സിനിമയില്‍ വിനായകന് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മമ്മൂട്ടിയെ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതേക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് നെല്‍സണ്‍.
'വില്ലന്‍ കഥാപാത്രമായി മമ്മൂട്ടി സാര്‍ തന്നെ വേണം എന്ന നിലയ്ക്കല്ല ആലോചിച്ചത്. മറിച്ചൊരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്നുണ്ടായിരുന്നു. പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തെ പോലെ ആവില്ലായിരുന്നു. ഇപ്പോഴത്തെ ജയിലറിലെ ആ റോളില്‍ ഒരു പുതുമ ഉണ്ട്',-നെല്‍സണ്‍ പറഞ്ഞു.