കെ ആര്‍ അനൂപ്|
Last Modified ശനി, 12 ഓഗസ്റ്റ് 2023 (10:16 IST)
നടി മാളവിക മേനോന്‍ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയില്‍ ആയിരുന്നു. പെട്ടെന്ന് നിര്‍ത്താതെ ഫോണ്‍ കോളുകള്‍ വന്നുതുടങ്ങി. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരു കാര്യം ലീക്ഡ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ടെന്നും ഷൂട്ടിങ്ങിനിടയുള്ള വീഡിയോ ഫോട്ടോഗ്രാഫര്‍ തന്നെ ലീക്ക് ചെയ്തതാണെന്ന് അവരെല്ലാം നടിയോട് പറഞ്ഞത്. ഇത്തിരി കഴിഞ്ഞാണ് മാളവികയ്ക്ക് കാര്യങ്ങള്‍ മനസ്സിലായത്.
തനിക്ക് പരിചയമുള്ള ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ എന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡും ചെയ്തു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയില്‍ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് 'സൂം' ചെയ്തു പുതിയ വീഡിയോയാക്കി ഇറങ്ങിയിരിക്കുന്നതെന്ന് മാളവിക പറഞ്ഞു.
അന്ന് ചോദിച്ചവരോട് എല്ലാം ഇക്കാര്യം വ്യക്തമാക്കിയത് ആണെന്നും മാളവിക പറഞ്ഞു.കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. മോശമായി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതുമില്ലെന്നും നടി പറഞ്ഞു.