മമ്മൂട്ടി ഇനി വില്ലന്‍ ! ഗംഭീര കഥാപാത്രമെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയുടെ ഒരു ഹൊറര്‍ ചിത്രമാണ് റോഷാക്ക് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (13:59 IST)

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ദുബായില്‍ ആയിരുന്നു. റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരാഴ്ചയിലേറെയായി. റോഷാക്കിനെ കുറിച്ചും ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ ഒരു ഹൊറര്‍ ചിത്രമാണ് റോഷാക്ക് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടര്‍ച്ചയായ വയലന്‍സ് രംഗങ്ങളും ചിത്രത്തിലുണ്ട്. അടിമുടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുതിയ വിവരം.

കമല്‍ഹാസന്‍ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലന്‍സ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോര്‍ വയലന്‍സ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ (അഡല്‍ട്ട് ഓണ്‍ലി) സെര്‍ട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ ആറിന് ചിത്രം തിയറ്ററുകളിലെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :