' അടിവസ്ത്രം ഊരണമെന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞു'; ദുരനുഭവത്തെ കുറിച്ച് പ്രിയങ്ക ചോപ്ര

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (11:02 IST)

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. താന്‍ സിനിമയിലെത്തിയ സമയത്ത് നേരിട്ട വെല്ലുവിളിയെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ പ്രിയങ്ക തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിലാണ് ഇങ്ങനെയൊരു മോശം അനുഭവം ഉണ്ടായതെന്നും പ്രിയങ്ക പറയുന്നു.

' ബോളിവുഡില്‍ എത്തിയ തുടക്കക്കാലത്ത് ഒരു സംവിധായകന്‍ എന്നോട് അടിവസ്ത്രം ഇല്ലാതെ അഭിനയിക്കാന്‍ പറഞ്ഞു. ചിത്രത്തിലെ ഹോട്ട് ആന്റ് സെക്‌സി ഡാന്‍സ് സീന്‍ ആയിരുന്നു അത്. ആ സീനില്‍ അടിവസ്ത്രം മാറ്റി അഭിനയിക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ ആ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത്. ആ സംവിധായകനെതിരെ എതിര്‍ത്തൊന്നും പറയാന്‍ അന്ന് സാധിക്കാത്തതില്‍ കുറ്റബോധം തോന്നുന്നു. എന്തുകൊണ്ട് അയാള്‍ക്കെതിരെ ഞാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല ! യഥാര്‍ഥത്തില്‍ ഞാന്‍ അന്ന് ഭയപ്പെട്ടിരുന്നു,' പ്രിയങ്ക ചോപ്ര പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :