ദിലീപ് മലയാള സിനിമയില്‍ സജീവമാകുന്നു ! വരാനിരിക്കുന്നത് ഈ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 23 ജൂലൈ 2022 (10:58 IST)
ഒരു ഇടവേള വീണ്ടും ദിലീപ് മലയാള സിനിമയില്‍ സജീവമാകുന്നു. അദ്ദേഹത്തിന്റെ ആരാധകരും ആവേശത്തിലാണ്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഒരു ദിലീപ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലും ഒരു ചിത്രം വരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

'വോയ്സ് ഓഫ് സത്യനാഥന്‍'

ദിലീപിന്റെ പുതിയ ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥന്‍'. റാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ കൂടി ഇനി പൂര്‍ത്തിയാകാന്‍ ഉണ്ട്.

റണ്‍വേ 2

ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റണ്‍വേ.മുരളി, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. വാളയാര്‍ പരമശിവം എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പറക്കും പപ്പന്‍

ദിലീപിന്റെ പറക്കും പപ്പന്‍ ഒരുങ്ങുകയാണ്.സാധാരണക്കാരന്‍ സൂപ്പര്‍ ഹീറോ ആവുന്ന സിനിമയ
നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്നു. ചിത്രം ഒരു മാസ്സ് എന്റര്‍ടൈന്‍മെന്റ് സിനിമയാണെന്ന് ദിലീപ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :