ജൂനിയർ ജോണിവാക്കറുമായി ജയരാജ്; താനില്ലെന്ന് ദുൽഖർ

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കർ അവസാനിക്കുന്നത്.

തുമ്പി എബ്രഹാം| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (11:11 IST)
ജയരാജ്-മമ്മൂട്ടി സൂപ്പർഹിറ്റ് ചിത്രം ജോണി വാക്കറിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടിയുടെ നായക കഥാപാത്രം മരിക്കുന്നതോടെയാണ് ജോണിവാക്കർ അവസാനിക്കുന്നത്. സിനിമയിൽ മമ്മൂട്ടിയുടെ സഹായിയായിരുന്ന കുട്ടപ്പായിയിലൂടെയാണ് ജൂണിയർ ജോണി വാക്കറിന്റെ കഥ വികസിക്കുന്നത്.

ജൂനിയർ ജോണിവാക്കറിന്റെ കഥയുമായി ദുൽഖറിനെ സമീപിച്ചെങ്കിലും നിരസിച്ചതായാണ് സൂചന. മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലിൽ ഒരു കഥാപാത്രം ചെയ്യാൻ താത്‌പര്യമില്ലെന്നാണ് ദുൽ‌ഖർ അറിയിച്ചത്. ദുൽഖറില്ലെങ്കിൽ പകരമാര് എന്ന ആലോചനയിലാണ്. ആ താരത്തിനായുള്ള കാത്തിരിപ്പിലാണ് ജയരാജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :