‘ഈ പ്രായത്തിലും എന്നാ ഒരിതാ’- ഹരിഹരനെ ഞെട്ടിച്ച മമ്മൂട്ടി, പിടിച്ച് നിക്കണ്ടേന്ന് മമ്മൂക്ക !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (14:25 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് വേണു കുന്നപ്പള്ളി നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ മമ്മൂട്ടി എത്തിയ ലുക്ക് സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമേന്തി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ.

ഹരിഹരൻ, സണ്ണി വെയിൻ, ടൊവിനോ തോമസ്, അനു സിതാര തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. വേദിയിൽ വെച്ച് സംവിധായകൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 68ആം വയസിലും സിനിമയോട് അടങ്ങാത്ത പാഷനുള്ള മമ്മൂട്ടി മധുരരാജ എന്ന ചിത്രത്തിൽ ചെയ്ത ആക്ഷൻ സീനുകളെ കുറിച്ചായിരുന്നു ഹരിഹരന്റെ വാക്കുകൾ.

‘ഈയടുത്ത് ഞാൻ മമ്മൂട്ടിയുടെ ഒരു കണ്ടു അതിലെ ആക്ഷൻ സീനുകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. മമ്മൂട്ടിയെ വിളിച്ച് ചോദിച്ചു 68 വയസ്സില്ലെടോ തനിക്ക് ഈ പ്രായത്തിൽ എങ്ങനെ ഇതൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യുന്നു എന്ന്? അപ്പോൾ മമ്മൂട്ടി പറഞ്ഞു ഇപ്പോഴത്തെ പിള്ളേരുടെ കൂടെ പിടിച്ച് നിക്കണ്ടേ സാർ എന്ന്.‘ ഹരിഹരന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :