സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശമൊന്നും തന്നിട്ടില്ല,വീണ് വീണാണ് അച്ഛന്‍ പഠിച്ചത്: ഗോകുൽ സുരേഷ്

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (12:31 IST)
പാപ്പന്‍ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. സുരേഷ് ഗോപിക്കൊപ്പം ആദ്യമായി മകൻ ഗോകുൽ സുരേഷ് സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. അച്ഛനൊപ്പം അഭിനയിച്ച ത്രില്ലിൽ തന്നെയാണ് മകനും.

"സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശമൊന്നും തന്നിട്ടില്ലെന്ന് ഗോകുൽ സുരേഷ് പറഞ്ഞു.സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഉപദേശമൊന്നും തന്നിട്ടില്ല. സിനിമയില്‍ മെന്ററുകള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും വീണ് വീണാണ് അച്ഛന്‍ പഠിച്ചത്. ഞാനും അങ്ങനെ
തന്നെയാവണം എന്നായിരിക്കാം അച്ഛന്റെ ആഗ്രഹം. അതും എന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാന്‍ തനിയെ മനസിലാക്കി പെരുമാറാനായിട്ട് ശ്രമിക്കുന്നു"- ഗോകുൽ സുരേഷ് പറഞ്ഞു.

സിനിമ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :