കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (09:49 IST)
ഭീഷ്മപര്‍വ്വം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 115 കോടിയുടെ വരുമാനം നേടിക്കൊടുക്കാന്‍ ചിത്രത്തിനായി. മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഉണ്ട്.
2022ലെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യമെത്തിയത് ഭീഷ്മപര്‍വ്വം ആയിരുന്നു.മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ ഉണ്ട്.