കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (09:00 IST)
ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ സുബി സുരേഷിനെ ആക്ടീവിസ്റ്റും മോഡലുമായ
ദിയ സന തല്ലുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും കോമഡിതാരവുമായ കണ്ണന്‍ സാഗര്‍.
കണ്ണന്‍ സാഗറിന്റെ വാക്കുകള്‍
കുറച്ചു നാളുകള്‍ക്കു ശേഷമാണ് എനിക്ക് കുറെയേറെ ഫോണ്‍കാള്‍ അടുപ്പിച്ചും പാതിരാത്രിയിലും ഒക്കെ വരുന്നത്, ' കണ്ണനല്ലേ ദിയാ സനയും സുബിസുരേഷും തമ്മില്‍ എന്താ വിഷയം'...
കൈരളി ചാനലില്‍ വന്ന 'കോമഡി തില്ലാനാ' എന്ന ഷോയുടെ പ്രമോ കണ്ടിട്ട് വിളിവരുന്നതാണ്,ഈ ചോദ്യം സിനിമാ Tv മേഖലയിലുള്ള സഹപ്രവര്‍ത്തകരും മാധ്യമ സുഹൃത്തുവരെ ഇതു സത്യമായിരിക്കില്ലല്ലോ എന്ന സംശയത്തില്‍ നമ്പര്‍ തപ്പിയെടുത്തു സ്വസ്ഥത തരാതെ വിളിച്ച സാധാരണക്കാര്‍ വരെയുണ്ട് ഈ വിളിക്കൂട്ടത്തില്‍...
ശ്രീ : അനൂപ് കൃഷ്ണന്‍ എഴുതി ഹണി സംവിധാനം ചെയ്തു കൈരളി ചാനലില്‍ ഒട്ടനവധി അവാര്‍ഡുകള്‍ ഇതിനോടകം നേടിയ തമാശക്ക് ഊന്നല്‍ നല്‍കി സുബി സുരേഷ് അവതരിപ്പിക്കുന്ന ഷോയാണ് 'കോമഡി തില്ലാനാ' ഇതില്‍ പങ്കെടുത്ത താരമായിരുന്നു ദിയാ സനാ, വാക്കുതര്‍ക്കവും കളിയാക്കലും, ശകലം നീരസവും വെല്ലുവിളിയും അല്‍പ്പമൊക്കെ ചേര്‍ത്തു ഷോ കൊഴുത്തു, ഇതു സ്‌ക്രിപ്റ്റ് ബേസില്‍ അനൂപ് കൃഷ്ണന്‍ പ്ലാന്‍ ചെയ്തു പ്ലേ ചെയ്യിച്ചതാണ്,
ഒരു സത്യം ഞാനും സുബിസുരേഷും ഇതു അറിഞ്ഞിട്ടില്ല ശരിക്ക് ഞാനും ഒന്ന് വിരണ്ടു, ദിയാ അതുപോലെ പെര്‍ഫോമന്‍സ് ചെയ്തു, ദിയയൊരു ആക്റ്റീവ്‌സ് കൂടിയായപ്പോള്‍ കളമങ്ങുമാറി ആകെ ഒരു വല്ലാത്ത അവസ്ഥ, ദിയ ഒന്ന് കത്തിക്കേറിയപ്പോള്‍ കളം മാറും എന്നുകണ്ടു കട്ട് പറഞ്ഞു ഉദ്ദേശശുദ്ധിയെ കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു തന്നു അനൂപും ബ്രിജിത്തും സംവിധായകന്‍ ഹണിയും,കുറച്ചു നേരത്തേക്ക് സുബി കിളിപോയി നിക്കേണ്ടിവന്നു
ഞാന്‍ കായലില്‍ ചാടി രക്ഷപെടാന്‍ വരെ നോക്കിയതാ ദിയ അതുപോലെ പൊളിച്ചടുക്കി വിരട്ടി കളഞ്ഞു
ഷോ ഇന്നലെ സംപ്രേക്ഷണം ചെയ്തു, ഇപ്പോഴാ ഒന്ന് സ്വസ്ഥമായതുപോലെ ഒരു തോന്നല്‍ വന്നത്, ചിലരോട് ഒര്‍ജിനല്‍ അടിയാന്നുവരെ പറയേണ്ടിവന്നു അവര്‍ ഈ ഷോ കണ്ടെങ്കില്‍ പിന്നെയും വിളിവരുമെന്ന ഒരു പേടിയിലാ ഞാനും...
കോമഡി തില്ലാനാ ക്രൂവിന് അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍...
പ്രിയപ്പെട്ടവര്‍ക്ക്, ശുഭദിനം...