മമ്മൂട്ടി കൈകളില്‍ ക്യാമറ, മോഡലായി നടി ലെന, മനോഹരമായ ചിത്രങ്ങള്‍ കാണാം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (10:46 IST)

മമ്മൂട്ടിക്ക് സിനിമ പോലെ തന്നെ ക്യാമറയോടും പ്രണയമാണ്. അദ്ദേഹം പകര്‍ത്തുന്ന ഒരു ചിത്രത്തിനായി കൊതിക്കാത്ത താരങ്ങള്‍ ഉണ്ടാകില്ല. ഭീഷ്മപര്‍വ്വം പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി എത്തിയപ്പോള്‍ പല താരങ്ങളും തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. ക്യാമറ കയ്യില്‍ കിട്ടിയപ്പോള്‍ മമ്മൂട്ടി ഓരോരുത്തരുടെതായി ഫോട്ടോ പകര്‍ത്തി.

അക്കൂട്ടത്തില്‍ മമ്മൂട്ടി പകര്‍ത്തിയ നടി ലെനയുടെ ചിത്രങ്ങള്‍ കാണാം.
'മമ്മൂക്കയ്ക്ക് ഫോട്ടോഗ്രഫി ഒരു ക്രേസ് ആണ്. പല തവണ അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ ഞാന്‍ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്,ഭാഗ്യമാണ്. കാരണം, എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും അത്'- മനോജ് കെ ജയന്‍ ഒരിക്കല്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :