'ഹിജാബും പരീക്ഷയും തമ്മില്‍ എന്ത് ബന്ധം?'; ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

രേണുക വേണു| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (12:44 IST)

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഈ ആവശ്യം അംഗീകരിച്ചില്ല. പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :