കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (09:07 IST)
സിബിഐ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്ന ഒരു ചിത്രം ലോകസിനിമയില്‍ തന്നെ അപൂര്‍വം. എന്നാല്‍ നായകന് അഞ്ചാം ഭാഗത്തില്‍ എത്തി നില്‍ക്കുമ്പോഴും ഒരു മാറ്റവുമില്ല.
2021 നവംബര്‍ 29നാണ് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നീട്ടിയിരുന്നു. നെഗറ്റീവായ ശേഷം നടനെ പൊതുവേദിയില്‍ അടുത്തിടെ കണ്ടിരുന്നു.