സത്യന്‍ അന്തിക്കാടിന് ശേഷം മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ ഫാസില്‍ ‍? ഒരു ക്ലീന്‍ ഫാമിലി ചിത്രം ഉടന്‍ ?

ഫാസില്‍, മമ്മൂട്ടി, സത്യന്‍ അന്തിക്കാട്, Fazil, Sathyan Anthikkad, Mammootty
അതിഥി അജോയ്| Last Updated: വെള്ളി, 25 ഒക്‌ടോബര്‍ 2019 (16:04 IST)
കുടുംബസദസുകളുടെ നായകനാണ് മമ്മൂട്ടി. സത്യന്‍ അന്തിക്കാടും ഫാസിലുമൊക്കെ കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകരും. സത്യന്‍ അന്തിക്കാടിന്‍റെ ആടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. പുതിയ സൂചന, മമ്മൂട്ടിയെ നായകനാക്കി ഫാസിലും ഒരു ചിത്രം ഉടന്‍ ചെയ്തേക്കും എന്നാണ്.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസില്‍ സംവിധാനരംഗത്തേക്ക് തിരിച്ചുവരുന്ന സിനിമയായിരിക്കും ഇത്. അഞ്ചിലധികം ഗാനങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായിരിക്കുമെന്നും വിവരമുണ്ട്. ഫാസില്‍ തന്നെയായിരിക്കും ചിത്രത്തിന് തിരക്കഥ രചിക്കുക.

മമ്മൂട്ടി - ഫാസില്‍ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പപ്പയുടെ സ്വന്തം അപ്പൂസ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പൂവിനുപുതിയ പൂന്തെന്നല്‍, കിളിപ്പേച്ച് കേട്ക്കവാ തുടങ്ങിയ സിനിമകള്‍ എന്നും പ്രേക്ഷകരുടെ ഫേവറിറ്റുകളാണ്.

അടുത്ത വര്‍ഷം തന്നെ മമ്മൂട്ടി - ഫാസില്‍ ചിത്രം സംഭവിച്ചേക്കുമെന്നാണ് സൂചന. 2020 ആദ്യം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണവും ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :