റെക്കോർഡുകളെല്ലാം പഴങ്കഥയാകും, മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി മാമാങ്കം ടീസർ !

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (10:32 IST)
മമ്മൂട്ടി നായകനായി എത്തുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ എത്തും. ചിത്രത്തിന്റെ ടീസർ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7നു ടീസർ റിലീസ് ചെയ്യാനാണ് നീക്കം.

പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഉള്ള ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പുറത്തു വിട്ടു. ഇപ്പോള്‍ ചിത്രത്തിന്റെ ഡി ഐ ജോലികള്‍ ആണ് നടക്കുന്നത് എന്നും ടീസര്‍ ഉടന്‍ പ്രതീക്ഷിക്കാം എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് മമ്മൂട്ടിയുടെ പിറന്നാളിനു ടീസർ റിലീസ് ചെയ്യുമെന്ന സൂചനകളും വന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, സുദേവ് നായര്‍ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്ലനും അഭിനയിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :