'അഭിനയം നിർത്തുകയാണ്, ഞാൻ രണ്ട് മാസം ഗർഭിണിയാണ്’- മരിക്കുന്നതിന്റെ തലേന്ന് സൌന്ദര്യ പറഞ്ഞു

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (11:42 IST)
എന്ന നടിയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. രണ്ട് മികച്ച കഥാപാത്രങ്ങൾ മലയാളത്തിനു നൽകി അപ്രത്യക്ഷരായ താരത്തിനു ഇപ്പോഴും ആരാധകരുണ്ട്.
നടി മരിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സൗന്ദര്യയെക്കുറിച്ച് ആര്‍വി ഉദയകുമാര്‍ പറഞ്ഞ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ചര്‍ച്ചയാകുന്നത്.

‘നടി സൗന്ദര്യയെ ഞാനാണ് സിനിമയില്‍ കൊണ്ടു വന്നത്. പൊന്നുമണി എന്ന എന്റെ സിനിമയിലായിരുന്നു അത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്.ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ കഴിഞ്ഞ് അവര്‍ എന്നെ ഒരു ദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാന്‍ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗര്‍ഭിണിയാണ്.'

അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോള്‍ അവര്‍ അപകടത്തില്‍ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്ന് ഉദയകുമാർ പറയുന്നു. തണ്ടഗന്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം സൗന്ദര്യയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചത്. 2004ല്‍ ബെംഗളൂരുവില്‍ വെച്ച് ഒരു വിമാനാപകടത്തില്‍പ്പെട്ടാണ് സൗന്ദര്യയും സഹോദരന്‍ അമര്‍നാഥും മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :