പരാജയങ്ങൾ കാരണം നയൻതാര പ്രതിഫലം കുറച്ചോ ? സത്യാവസ്ഥ ഇങ്ങനെ !

Last Updated: ബുധന്‍, 28 ഓഗസ്റ്റ് 2019 (15:44 IST)
ലേഡി സൂപ്പർസ്റ്റാർ എന്ന സ്ഥാനനം തെന്നിന്ത്യ നയൻതാരക്ക് മാത്രമേ നൽകിയിട്ടുള്ളു. തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനയത്രിയാണ് താരം. എല്ലാ തരത്തിലൂള്ള സിനികളിലും വേഷമിടുമെങ്കിലും താരം ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് സൂക്ഷമമായാണ് ഇതാണ് താരത്തെ ലേഡി സൂപ്പാർസ്റ്റാറാക്കി നിലനിർത്തുന്നയത്.

എന്നാൽ ഈ വർഷം ഇറങ്ങിയ താരത്തിന്റെ രണ്ട് സിനിമകൾ ബോക്സ് ഓഫീസിലെ വലിയ വിജയമായില്ല. ഐറ, മിസ്റ്റർ ലോക്കാൽ എന്നീ സിനിമകൾ ബോക്സ്‌ ഓഫീസ് പരാജയമയതോടെ താരം പ്രതിഫലം കുറച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സത്യമല്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.


വിജയ്‌ക്കൊപ്പം ബിഗിലിലും, മുരുകദോസ് ചിത്രം ദർബാറിൽ രജനികാന്തിനൊപ്പവുമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. 4 മുതൽ 5 കോടി വരെയാണ് ഇരു ചിത്രങ്ങൾക്കും താരം പ്രതിഫലം വാങ്ങിയിരിക്കുന്നത്. ഏറെ ഇഷപ്പെട്ട തിരക്കഥകളിൽ താരം പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട് എന്നതിനാലാണ് നയൻതാര പ്രതിഫലം കുറച്ചു എന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നിൽ.

ബിഗിലിനും ദർബാറിന് ശേഷം മറ്റുള്ള സിനിമകൾ ഒന്നും നായാൻതാര കമ്മിറ്റ് ചെയ്തിട്ടില്ല. അഭിനയ പ്രാധാന്യമുള്ളതും സ്ത്രീ കേന്ദ്രീകൃതൂവുമായ സിനിമകൾ തിരഞ്ഞെടുത്താൽ മതി എന്ന തീരുമാനത്തിലാണ് താരം. സൈ റ നരസിംഹ റെഡ്ഡി. ധ്യാൻ ശ്രീനിവാസാൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയുമാണ് നയൻതാരയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :