ആദ്യപ്രണയം തോന്നിയത് ഈ നടനോടാണ്, അദ്ദേഹത്തിന്റെ സിനിമ എട്ട് പ്രാവശ്യം കണ്ടു; തുറന്ന് പറഞ്ഞ് കരീന

1990ലെ സൂപ്പർഹിറ്റ് ചിത്രം ആഷിഖിയിലെ നായകൻ രാഹുൽ റോയാണ് ആദ്യമായി കരീനയുടെ മനസ്സിൽ കയറിയത്.

Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (14:26 IST)
തന്റെ ആദ്യപ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂർ. താരം വിധികർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോ ആയ ഡാൻസ് ഇന്ത്യ ഡാൻസിന് ഇടയിലാണ് താരം രഹസ്യം തുറന്ന് പറഞ്ഞത്.

1990ലെ സൂപ്പർഹിറ്റ് ചിത്രം ആഷിഖിയിലെ നായകൻ രാഹുൽ റോയാണ് ആദ്യമായി കരീനയുടെ മനസ്സിൽ കയറിയത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും താരത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തിൽ കൂടുതൽ തവണ ആഷിഖി കണ്ടെന്നുമാണ് കരീന പറയുന്നു. റിയാലിറ്റി ഷോയുടെ അവതാരകൻ കരൺ വാഹി ആദ്യത്തെ ക്രഷിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അരുൺ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്.

അക്ഷയ് കുമാർ ചിത്രം ഗുഡ് ന്യൂസിലാണ് കരീന കപൂർ ഇനി അഭിനയിക്കുക. അർഫാൻ ഖാനൊപ്പമുള്ള അംഗ്രോറി മീഡിയം, കരൺ ജോഹർ ചിത്രം തകട് എന്നിവയിലും താരം എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :