നടി മയൂരി ആത്മഹത്യ ചെയ്തത് എന്തിന്? വെളിപ്പെടുത്തലുമായി നടി സംഗീത

ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22ആം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തു.

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (09:11 IST)
ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷി കഥാപാത്രം മതി നടി മയൂരിയെ മലയാളി പ്രേക്ഷകര്‍ മറക്കാതിരിക്കാന്‍. പിന്നീട് സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ പെട്ടെന്നൊരു ദിവസം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22ആം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തു. മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ:

‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :