1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malayalam ott release movie list ott release date

ഒടിടി റിലീസ് ചെയ്ത പുതിയ സിനിമകള്‍, നിങ്ങള്‍ കാത്തിരുന്ന ചിത്രം ഇതിലുണ്ടോ ?

പാപ്പച്ചന്‍ ഒളിവിലാണ്
സെപ്റ്റംബര്‍ രണ്ടാം വാരം ഒടിടി റിലീസിന് എത്തുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. സൈജു കുറുപ്പ് നായകനായി എത്തിയ പാപ്പച്ചന്‍ ഒളിവിലാണ്, നസ്ലിന്‍-മാത്യു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 18 പ്ലസ്, പുതുമുഖ ടീമിന്റെ ഡിജിറ്റല്‍ വില്ലേജ് തുടങ്ങിയ മലയാള ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് റിലീസിന് ഒരുങ്ങുന്നത്. 

പാപ്പച്ചന്‍ ഒളിവിലാണ്
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' ഒ.ടി.ടി റിലീസിന് തയ്യാര്‍. നായകനായ സൈജു കുറുപ്പ്  സിനിമ സെപ്റ്റംബര്‍ 15ന് സൈന പ്ലേയില്‍ സ്ട്രീമിങ് ആരംഭിച്ചു.
18 പ്ലസ്
നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് ഒടിടിയില്‍ എത്തിക്കഴിഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ സോണി ലിവില്‍ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു. 
റോക്കി ഓര്‍ റാണി കി പ്രേം കഹാനി
ബോളിവുഡില്‍ നിന്ന് മറ്റൊരു വിജയ കഥ പറയാനുള്ളത് രണ്‍വീണ്‍ ചിത്രം 'റോക്കി ഓര്‍ റാണി കീ പ്രേം കഹാനി'ക്കാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മികച്ച വിജയം സ്വന്തമാക്കിയ ചിത്രം സെപ്റ്റംബര്‍ 15ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തി.
ഭോല ശങ്കര്‍
ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ 100 കോടിയോളം ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളുകള്‍ കുറവായിരുന്നു. ഇപ്പോഴിതാ ഒ.ടി.ടിയില്‍ സിനിമ എത്തിയിരിക്കുകയാണ്.സെപ്റ്റംബര്‍ 15ന് നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമ റിലീസ് ചെയ്തത്.
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രസവം വീട്ടില്‍ വച്ച് നടത്തിയാലോ ? വ്യത്യസ്തനായ ഒരു സോമന്‍,'സോമന്റെ കൃതാവ്' ട്രെയിലര്‍ കാണാം