1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Photographer

ഫോട്ടോഗ്രാഫറായി നടി മാളവിക മോഹനൻ !

മാളവിക മോഹനൻ
നടി മാളവിക മോഹനന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം മാസ്റ്റർ ആണ്. വിജയിൻറെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ സ്പെഷ്യൽ പോസ്റ്റർ മാളവികയുടെ ജന്മദിനത്തിന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. തൻറെ കരിയറിലെ ഏറ്റവും ഉന്നതമായ സമയത്തിലൂടെ കടന്നുപോകുന്ന നടി നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്. 
 
താൻ എടുക്കുന്ന ഫോട്ടോകൾ പങ്കുവെക്കാനായി പുതിയ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുകയാണ് മാളവിക മോഹനൻ. മിസ്സ് മോഹനൻ എന്ന പേജ് വിജയ് യേശുദാസ് അടക്കമുള്ള പ്രമുഖർ ഫോളോ ചെയ്യുന്നുണ്ട്.
 
കൂടാതെ മാളവിക എടുത്ത കുറച്ച് നല്ല ഫോട്ടോകളും  പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ ഫ്രെയിമുകളുളള മോണോ ക്രോം ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നതിൽ കൂടുതലും. ലഡാക്കിൽ പോയപ്പോൾ എടുത്ത ചിത്രവുമുണ്ട് കൂട്ടത്തിൽ. 
അടുത്ത ലേഖനം
ജയസൂര്യ 'ജോണ്‍ ലൂഥര്‍' !