Malavika Menon: ഇതിപ്പോ ഹണി റോസിനെ കടത്തി വെട്ടുമല്ലോ? ഞെട്ടിക്കുന്ന ലുക്കില്‍ മാളവിക
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ഹണി റോസിനെ കടത്തിവെട്ടുമല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ ചോദ്യം
Malavika Menon
Malavika Menon: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മാളവിക മേനോന്റെ പുത്തല്‍ ഫോട്ടോഷൂട്ട്. നീല നിറത്തിലുള്ള ബോഡികോണ്‍ ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. ഡീപ്പ് വി നെക്കുള്ള സ്ലീവ് ലെസ് ഗൗണില്‍ ഹോട്ട് ലുക്കിലാണ് മാളവികയെ കാണുന്നത്.
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കില്‍ ഹണി റോസിനെ കടത്തിവെട്ടുമല്ലോ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ ചോദ്യം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഹണി റോസിന്റെ കാലം കഴിഞ്ഞു, ഇത് മാളവികയുടെ കാലം' എന്നും ചിത്രത്തിനു താഴെ കമന്റുകളുണ്ട്.
2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ നായകനായ കുറുക്കന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ.