1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Menon about Tamil puthaandu

തമിഴ് ആരാധകര്‍ക്കായി...സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മാളവികയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

malavika menon  aparna dileepckphotography
മലയാള സിനിമയില്‍ സജീവമായി തുടരുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് യുവ നടി മാളവിക മേനോന്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും താരം അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ഏറെ ആരാധകരുള്ള നടി തമിഴ് പൂത്താണ്ട് ആശംസകള്‍ മായി എത്തിയിരുന്നു.
 
ആശംസകള്‍ നേര്‍ന്നുകൊണ്ട് മാളവിക പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ദിലീപ് സി.കെ എന്ന യുവ ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നടി ശരണ്യ മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിന് താഴെ തങ്ങളുടെ സ്‌നേഹം അറിയിച്ചുകൊണ്ട് എത്തിയിരുന്നു.
വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു.2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗ്ലാമറസ് ലുക്കില്‍ ജാനകി സുധീര്‍, നടിയുടെ വിഷു ആശംസ