അനുബന്ധ വാര്‍ത്തകള്‍
- മലൈക്കോട്ടൈ വാലിബന്റെ ക്ലൈമാക്സ് എങ്ങനെയുള്ളതാണ്?സസ്പെന്‍സ് ഒളിപ്പിച്ച് മോഹന്‍ലാലിന്റെ മറുപടി
- 'ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു ജോണറിലൊരു സിനിമ'; മലൈക്കോട്ടൈ വാലിബന് കേരളത്തില്‍ നടക്കുന്ന കഥയല്ലെന്ന് മോഹന്‍ലാല്‍
- പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമനായി മമ്മൂട്ടി!മോഹന്‍ലാല്‍ അന്യഭാഷ സിനിമകള്‍ക്ക് വാങ്ങുന്നത് കോടികള്‍
- മോളിവുഡിലെ ശരിക്കും താര രാജാവ് ആര്?സൂപ്പര്‍താരങ്ങളുടെ ആസ്തി, മുന്നില്‍ മോഹന്‍ലാല്‍
- Malaikottai Vaaliban: ഇങ്ങനെയൊന്ന് ഇന്ത്യന്‍ സിനിമയില്‍ പോലും ഉണ്ടായിട്ടില്ല; മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍
Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടോ?
ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും
Malaikottai Vaaliban
Malaikottai Vaaliban Second Part: മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നത് മറ്റൊരു പ്രൊജക്ടിനു വേണ്ടിയോ? സിനിമാ ആരാധകര്‍ക്കിടയില്‍ ചൂടുപിടിച്ച ചോദ്യമായിരുന്നു ഇത്. ഒടുവില്‍ അതിനു ഉത്തരം ലഭിച്ചിരിക്കുന്നു. ലിജോയും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ ആലോചിക്കുന്നത് മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്.
വാലിബന്‍ ഒരു ഭാഗം കൊണ്ട് പൂര്‍ത്തിയാകുന്ന സിനിമയല്ല എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. രണ്ട് ഭാഗങ്ങളിലായി ഒരുക്കാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യതയും ആദ്യ ഭാഗത്തില്‍ തുറന്നിടുന്നുണ്ട്. എന്നാല്‍ ഒന്നാം ഭാഗം ബോക്സ്ഓഫീസില്‍ ക്ലിക്കായതിനു ശേഷം രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കാം എന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. രണ്ടാം ഭാഗം ചെയ്യാന്‍ മോഹന്‍ലാലും തയ്യാറാണെന്നും ഒന്നാം ഭാഗത്തിന്റെ റിലീസിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍. ജനുവരി 25 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും.