'ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു ജോണറിലൊരു സിനിമ'; മലൈക്കോട്ടൈ വാലിബന്‍ കേരളത്തില്‍ നടക്കുന്ന കഥയല്ലെന്ന് മോഹന്‍ലാല്‍

Mohanlal, Malaikottai Vaaliban, Mohanlal Fans, Malaikottai Vaaliban Review
Malaikottai Vaaliban
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ജനുവരി 2024 (15:11 IST)
Mohanlal, Malaikottai Vaaliban, Mohanlal Fans, <a class=Malaikottai Vaaliban Review" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-01/17/full/1705477713-6559.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Malaikottai Vaaliban" width="640" />
Malaikottai Vaaliban
സിനിമാലോകം കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ ബിഗ് സ്‌ക്രീനില്‍ കാണുവാനായി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ സിനിമയായതിനാല്‍ വലിയ പ്രതീക്ഷയാണ്.ചിത്രം ജനുവരി 25ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'ഇങ്ങനെയൊരു ജോണറിലൊരു സിനിമ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ വിശ്വാസിക്കുന്നത്. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്. ഒരു കഥ പറയുമ്പോള്‍ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതില്‍ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങള്‍ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മള്‍ സാധാരണ കാണാത്ത ഒരു ടെറൈനില്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തില്‍ നടന്ന കഥയാണോന്ന് ചോദിച്ചാല്‍ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഇന്ത്യയില്‍ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാന്‍ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്. സിനിമയിലെ കോസ്റ്റ്യൂം ആയാലും ഭാഷ ആയാലും ഗാനങ്ങളും സംഗീതവും ആയാലും ആ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കഥ പറയുന്നൊരു രീതിയാണത്. വലിയൊരു ക്യാന്‍വാസില്‍ ഏറ്റവും മനോഹരമായി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയെന്നാണ് ഞാന്‍ പറയുന്നത്.',-മോഹന്‍ലാല്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :