ആസിഫിന്റെ മാരുതി 800,'മഹേഷും മാരുതിയും' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (10:52 IST)

ആസിഫ് അലിക്ക് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്.മഹേഷും മാരുതിയും ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജീത്തു ജോസഫിന്റെ കൂമന്‍ സെറ്റില്‍ നടന്‍ എത്തിയത്. 55 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ താരം രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും റിലീസിനായി കാത്തിരിക്കുകയാണ്.മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.A post shared by Hari Thirumala (@hari_thirumala)


മഹേഷും മാരുതിയും ചിത്രീകരണം സമയമെടുത്ത് ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നത്.ജനുവരി 23 ന് ചിത്രീകരണം ആരംഭിച്ച സിനിമയില്‍ മാരുതി കാറിനും കഥയില്‍ പ്രാധാന്യമുണ്ട്.

മാരുതി 800 കാറും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന ട്രയാങ്കിള്‍ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സംവിധായകന്‍ സേതു പറയുന്നത്.
മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അതിനു ശേഷം അവന്റെ ജീവിതം എങ്ങനെ മാറുന്നുവെന്നാണ് സിനിമ പറയുന്നത്.
മംമ്ത മോഹന്‍ദാസ് ആണ് നായിക.
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :