ഗ്ലാമറസായി മഡോണ സെബാസ്റ്റ്യൻ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (15:36 IST)
പ്രേമത്തിലൂടെ മലയാളികൾ ഏറ്റെടുത്ത അഭിനയത്രിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീടങ്ങോട്ട് നിരവധി മലയാളം തമിഴ് സിനിമകളിലൂടെ താരം പ്രേക്ഷകരുടേ മുന്നിലെത്തി. ഫാഷനിലും ട്രെൻഡിലുല്ലാം മഡോണ ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ താരമായിരിയ്ക്കുകയാണ് മഡോണ. അല്പം ഗ്ലാമറസായാണ് മഡോണ വേദിയിലെത്തിയത്.

വാനം കൊട്ടട്ടും എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അതിസുന്ദരിയായി മഡോണ വേദിയിൽ എത്തിയത്. സിനിമയിൽ വിക്രം പ്രഭുവിന്റെ നായികയായി ആണ് മഡോണ വേഷമിടുന്നത്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. മണിരത്നമാണ് ഈ നിർമ്മിക്കുന്നത്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


മഡോണയുടെ അഞ്ചാമത്തെ തമിഴ് സിനിമയാണ് വാനം കൊട്ടട്ടും. കൊമ്പുവച്ച സിംഗമെടാ എന്ന ഒരു തമിഴ് ചിത്രംകൂടി മഡോണയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. കൊട്ടിഗോബ 3 എന്ന കന്നഡ സിനിമയിലും മഡോണ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയാണ് മഡോണയുടേതായി അവസാനമായി റിലീസായ മലയാള ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :