മൂന്നാമന്റെയും വരവറിയിച്ച് കിയ, കോംപാക്ട് എസ്‌യുവിയുടെ സ്കെച്ച് പുറത്തുവിട്ടു !

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 25 ജനുവരി 2020 (15:28 IST)
ആദ്യ വാഹനത്തിലൂടെ ഇന്ത്യൻ വാഹന വിപണിയുടെ മനം കീഴടക്വാഹന നിർമ്മാതാക്കളാണ് കിയ. കിയ ആദ്യം വിപണിയിലെത്തിച്ച സെൽടോസ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് അടുത്ത വാഹനം കാർണിവലും ഇന്ത്യൻ മണ്ണിലെത്താൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോഴിതാ മൂന്നാമന്റെ വരവിനെ കുറിച്ച് കിയ തന്നെ സൂചനകൾ നൽകിയിരിക്കുകയാണ്.

QYi എന്ന കോഡ് നാമനത്തിൽ അറിയപ്പെടുന്ന കോംപാക്‌ട് എസ്‌യുവിയെയാണ് കിയ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന മൂന്നാമൻ. വാഹനത്തിന്റെ സ്കെച്ച് കിയ തന്നെ പുറത്തുവിട്ടു. അടുത്ത മാസം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രീമിയം എം‌പിവി കാർണിവലിനൊപ്പം തന്നെ പുതിയ കോംപാക്ട് എസ്‌യുവിയെയും കിയ പ്രദർശിപ്പിക്കും എന്നാണ് സൂചന 'സോണറ്റ്; എന്നായിരിയ്ക്കും വാഹനത്തിന്റെ പേര് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ബോൾഡ് ആയ ഡിസൈൻ ശൈലിയിൽ ഉള്ള വാഹനമായിരിക്കും സോണറ്റ് എന്ന് സ്കെച്ചിൽ നിന്നും വ്യക്തമാണ്. മസ്കുലറായ ബോഡി ലൈനുകളും ഡോറുകളിലേക്ക് നീളുന്ന ക്രോമിയം സ്ട്രിപ്പും, പിന്നിൽ നീണ്ട ടെയിൽ ലാമ്പുകളും സ്കെച്ചിൽ വ്യക്തമായി കാണാം. ടെയിൽ ലാമ്പുകൾ സെൽടോസിലേതിന് സമാനം എന്ന് തോന്നും. വെന്യുവിന്റെ പ്ലറ്റ്ഫോമിലായിരിക്കും ഈ വാഹനം ഒരുങ്ങുക എന്നാണ് റിപ്പോർട്ടുകൾ.

വെന്യുവിൽ ഉപയോഗിച്ചിരിയ്ക്കുന്ന 1.0 ലിറ്റർ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിലും 1.4 ലിറ്റർ ഡീസൽ എഞ്ചിനിലുമായിരിക്കും കിയയുടെ പുതിയ കോംപാക്ട് എസ്‌യുവി എത്തുക. എഞ്ചിൻ ട്രാൻസ്മിഷനും വെന്യുവിന് സമാനം തന്നെയായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.



ഇമേജ് ക്രഡിറ്റ്സ്: സിങ് വീൽസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :