എന്റെ സിനിമകളോട് ശത്രുത, ആ നടൻ അത് തുറന്നുപറഞ്ഞു, ബിഗ് ബ്രദർ സിനിമയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 25 ജനുവരി 2020 (17:16 IST)
എന്ന സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ തുറന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകൻ സിദ്ദിഖ്. സിനിമമയ്ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്നും അതിന് പിന്നിൽ പ്രത്യേക താൽപര്യക്കാരാണ് എന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയിരിയ്ക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാം എന്ന ധാരണയാണ് അതിന് പിന്നിൽ. അതുകൊണ്ട് തന്നെ ഇവിടെ ഏറ്റവും കൂടുതൽ അക്രമിക്കപ്പെടുന്നതും പഴയ തലമുറയിലെ സംവിധായകരാണ്.

ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോള സത്യമാണ് എന്ന് അറിയില്ല. ' മിമിക്രി സിനിമകളിൽ നിന്നും ഞങ്ങൾ മൂന്ന് നാല് പേർ ചേർന്ന് മലയാള സിനിമയെ രക്ഷിച്ചുകൊണ്ട് വരികയാണ്. ദയവുചെയ്ത് മിമിക്രി കഥകളുമായി തന്റെ അടുത്തേയ്ക്ക് വരരുത്' എന്നാണത്രേ അദ്ദേഹം പറഞ്ഞത്. ഒരാൾ വീഴുമ്പോൽ സന്തോഷിക്കുന്നവർ ഇതിനെതിരെ ഒന്നിച്ചുനിൽക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :