അനുബന്ധ വാര്‍ത്തകള്‍
- പ്രണയം വെളിപ്പെടുത്തി നടി തമന്ന
- 'ലസ്റ്റ് സ്റ്റോറീസ് 2' നെറ്റ്ഫ്ലിക്സില്‍, ടീസര്‍ കണ്ടോ?
- ഇന്ന് മാത്രമല്ല എന്നും യോഗ ദിനം ആഘോഷിക്കുന്നു, ചിത്രങ്ങളുമായി ഹന്‍സിക മോട്വാനി
- ഓണം പൊടിപൊടിക്കാന്‍ 'ആര്‍ഡിഎക്സ്' എത്തുന്നു,ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്
- ത്രില്ലടിപ്പിക്കാന്‍ ഷെയ്ന് നിഗവും ആന്റണി വര്‍ഗീസും,ആര്‍.ഡി.എക്സ് ടീസറും ഫസ്റ്റ് ലുക്കും എത്തുന്നു
Lust Stories 2 ലസ്റ്റ് സ്റ്റോറീസ് 2 ട്രെയിലര്‍ പുറത്തിറങ്ങി !
ലസ്റ്റ് സ്റ്റോറീസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് നെറ്റ്ഫ്‌ലിക്‌സിലൂടെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുന്നു. ജൂണ്‍ 29ന് ലസ്റ്റ് സ്റ്റോറീസ് 2 സ്ട്രീമിംഗ് ആരംഭിക്കും. വ്യത്യസ്ത ജീവിത സാഹചര്യമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞതായിരുന്നു ആദ്യ ഭാഗം. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
വ്യത്യസ്തമായ പ്രായത്തിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നത്.
കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയ താരങ്ങളാണ് രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നെ സംവിധായകരുടെ ഓരോ ചിത്രങ്ങള്‍ ഇതില്‍ ഉണ്ടാകും. ആര്‍.എസ്.വി.പി, ഫ്ളൈയിങ് യൂണികോണ്‍ ചേര്‍ന്നാണ് നിര്‍മ്മാണം.