ഇന്നറിയാം ആര്‍ഡിഎക്‌സിന്റെ പുതിയ വിശേഷങ്ങള്‍, ടീസര്‍ വൈകുന്നേരം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ജൂണ്‍ 2023 (09:10 IST)
ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ആര്‍ഡിഎക്‌സിന്റെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.റോബര്‍ട്ട്, ഡോണി,സേവിയര്‍ എന്നിങ്ങനെയാണ് മൂവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നിര്‍മാതാക്കള്‍ റിലീസ് ചെയ്യും.

ഓഗസ്റ്റ് 25ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.
കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്‌സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :