1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Koode making video- Nasriya

ചിരിച്ചുല്ലസിച്ച് പൃഥ്വിയും നസ്‌രിയയും 'കൂടെ' പാർവതിയും; രസകരമായ ചിത്രീകരണ വീഡിയോ പുറത്ത്

ചിരിച്ചുല്ലസിച്ച് പൃഥ്വിയും നസ്‌രിയയും 'കൂടെ' അഞ്‌ജലി മേനോനും പാർവതിയും; രസകരമായ ചിത്രീകരണ വീഡിയോ പുറത്ത്

പാർവതി
ബാംഗ്ലൂര്‍ ഡെയ്സിന്‍റെ മഹാവിജയത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘കൂടെ’യുമായി അഞ്ജലി മേനോന്‍ എത്തുന്നത്. നസ്രിയ, പൃഥ്വിരാജ്, പാർവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രീകരണസമയത്തെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  
 
ജൂലൈ പതിനാലിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം.
 
ബന്ധങ്ങളെക്കുറിച്ചുള്ള കഥയാണ് ‘കൂടെ’യിൽ പറയുന്നത്. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. സംവിധായകന്‍ രഞ്ജിത്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തും.
അടുത്ത ലേഖനം
പ്രകാശ് രാജ് വഴക്ക് പറഞ്ഞു, അനുപമ പൊട്ടിക്കരഞ്ഞ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി!